ഇറങ്ങിയ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസ് തൂക്കി : മലയാള സിനിമ തൂക്കി നായി കമാർ
കണ്ണൂർ:മൂന്ന് കാലഘട്ടങ്ങളിൽ തിളങ്ങിയ, തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച നായികമാർ. വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും അനായാസമായ അഭിനയ ശൈലികൊണ്ടും മലയാളികളെ ഞെട്ടിച്ച താരങ്ങൾ. ആരാധകർ ഒരുപോലെ ഏറ്റെടുത്ത ഉർവശിയും പാർവതി തിരുവോത്തും മമിത ബൈജുവും. മൂവരുടെയും സ്ക്രിപ്റ്റ് സെലക്ഷനാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. അഭിനയിച്ചു തകർത്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം.
ഇപ്പോളിതാ, മലയാള സിനിമയിൽ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഈ നായികമാർ.
നായകന്മാരുടെ ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നതും ക്ലാഷ് ആകുന്നതും മലയാള സിനിമാ ഇന്റസ്ട്രിയിൽ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത് ആദ്യമായിട്ടാണ് മൂന്ന് നായികമാരുടെ ചിത്രം ബോക്സ്ഓഫിസ് ക്ലാഷിനെത്തുന്നത്. അതും മൂന്ന് തലമുറയിലെ നായികമാർ.
ആശയിലെ ഉർവശി, പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിയിലെ പാർവതി തിരുവോത്ത്, ബെത്‌ലഹേം കുടുംബ യൂണിറ്റിലെ മമിത എന്നീ നായികമാരാണ് ഈ അപൂർവമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ആഷ്‌ലിയായി മമിത എത്തുമ്പോൾ അലീന എബ്രഹാമായിട്ടാണ് പാർവതി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിയിൽ വേഷമിടുന്നത്. അതേസമയം, നാലര പതിറ്റാണ്ട് നീളുന്ന ഉർവശിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രമായി ആശ മാറുന്നുണ്ട്.
ചിത്രങ്ങൾ ഇറങ്ങിയതിനുപിന്നാലെ ബോക്സ്ഓഫീസിൽ തരംഗം തീർക്കുകയാണ് മൂന്ന് നായികമാരും. സ്ത്രീകളുടെ പ്രാധാന്യം മലയാള സിനിമയിൽ കുറഞ്ഞുവരുന്നു എന്ന വിമർശനം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മൂവരുടേയും ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
Comments
Post a Comment