വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ മണ്ഡലത്തിലെ വിദ്യാഭ്യാസ പരിപാടിയായ പ്രൈഡിൻ്റെ ഭാഗമായി ഉന്നത വിജയികളെ അനുമോദിച്ചു


വെള്ളൂർ:വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ മണ്ഡലത്തിലെ വിദ്യാഭ്യാസ പരിപാടിയായ പ്രൈഡിൻ്റെ നേതൃത്വത്തിൽ എൽ.പി, യു.പി. സി.എം കിഡ്സ്, എൻ.എം.എം.എസ് വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ പെരളം, കാങ്കോൽ ആലപ്പടമ്പ് , രാമന്തളി പഞ്ചായത്തുകളിലെ കുട്ടികൾ പങ്കെടുത്ത അനുമോദന സദസ്സ് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളൂർ ഗവ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എ. ഇ. ഒ എം. എ അബ്ദുൾ  ബഷീർ അധ്യക്ഷത വഹിച്ചു. ഡയറ്റ് കണ്ണൂർ പ്രിൻസിപ്പൽ ഡോ. എസ്.കെ. ജയദേവൻ അനുമോദന ഭാഷണം നടത്തി. ഡി.പി. ഒ പി.ബഷീർ, ജി.എച്ച് എസ്. എസ് പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ , ഡയറ്റ് ഫാക്കൽട്ടി കെ. രാകേഷ്, പ്രഥമാധ്യാപിക സരള ചെമ്മഞ്ചേരി, കെ. സുരേശൻ, പി.സുധീഷ് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ ചെറുപുഴ, പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകളിലെ കുട്ടികൾക്കുള്ള അനുമോദന സദസ്സ് 12 ന് രാവിലെ 10 ന് ജെ. എം.യു.പി. സ്‌കൂളിൽ ചെറുപുഴയിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം