നിർവചിക്കപ്പെടാത്ത സമവാക്യങ്ങൾ: ഒൻപത് ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം കണ്ണൂരിൽ
കണ്ണൂർ: നിർവചിക്കപ്പെടാത്ത സമവാക്യങ്ങളെന്ന പേരിൽ ഒൻപതു ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം സെപ്തംബർ 25 മുതൽ 30 വരെ കണ്ണൂർ മഹാത്മമന്ദിരത്തിലെ ഒന്നാം നിലയിലുള്ള കമ്യൂൺ ദി ആർട്ട് ഹബ്ബിൽ നടക്കും. 25 ന് രാവിലെ 10 മണിക്ക് കണ്ണൂർ കളക്ടർ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ചിത്ര പ്രദർശനം. പ്രമുഖ ചിത്രകാരൻമാരായ കേണൽ സുരേന്ദ്രൻ , ഹരീന്ദ്രൻ ചാലാട് , ജോയ് ചാക്കോ, മനീഷ മുരു വേശ്വരി , റോബർട്ട് ലോപ്പസ്, കെ. ശശികുമാർ, സുരേഖ, വിഷ്ണു വിജയൻ, വിസ്മയ ജോണി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രകാരൻമാരുടെ കലാസൃഷ്‌ടികളാണ് പ്രദർശിപ്പിക്കുന്നത്.
Comments
Post a Comment