പെരളശേരിയിൽയുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു




പെരളശേരി : പെരളശേരിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കുമ്പാട് ചാപ്പയിൽ താമത്ത് വളപ്പിൽ എൻ വി സജേഷാണ് (35)മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്നുംഅമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഓടി പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു ഉടൻ നാട്ടുകാർ പെരളശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. പരേതനായ നാണുവിൻ്റെയും ശോഭയുടെയും മകനാണ് സഹോദരൻ: സനീഷ് . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ബുധനാഴ്ച്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കാര ചടങ്ങുകൾക്ക് ബന്ധുക്കൾക്ക് വിട്ടു നൽകും. മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നയാളാണ് സജേഷ് . യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് സഹോദരൻ സനീഷിനെ ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മർദ്ദനമേറ്റ പരുക്കുകളൊന്നും പ്രാഥമിക മൃതദേഹപരിശോധനയിൽ കണ്ടെത്തിയിട്ടില്ല.  പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചക്കരക്കൽപൊലിസ് അറിയിച്ചു. വീട്ടിൽ വെച്ച് ജ്യേഷ്ഠസഹോദരനുമായി സജേഷ് വാക്തർക്കമുണ്ടായെന്നും സഹോദരൻ്റെ മർദ്ദനമേറ്റതാണ് മരണകാരണമെന്നായിരുന്നു ആരോപണം. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പ്രാഥമിക പരിശോധനയിൽ പൊലിസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചില കേന്ദ്രങ്ങൾ നിറം ചേർത്തവ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ബന്ധപ്പെട്ടവർ ഇതിൽ നിന്നും പിൻതിരിയണമെന്നും ജനപ്രതിനിധികളുംനാട്ടുകാരും ആവശ്യപെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം