തളിപറമ്പ് താലൂക്ക് പരിധിയിൽ ബാങ്ക് ലോൺ അദാലത്ത് നടത്തും




തളിപ്പറമ്പ് :തളിപറമ്പ് താലൂക്ക് പരിധിയിൽറവന്യൂ റിക്കവറി നടപടി നേരിടുന്ന ബാങ്ക് ലോണ്‍ കുടിശ്ശിക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ലോണ്‍ അദാലത്തുകൾ സംഘടിപ്പിക്കുന്നു. 
1) 16/09/2026ന്  ആലക്കോട് വ്യാപാര ഭവന്‍ ഹാള്‍,

(വില്ലേജുകള്‍:1.ആലക്കോട്,2.വെള്ളാട്,3.ഉദയഗിരി,4.തിമിരി,5.ന്യൂ നടുവില്‍)

2) 19/09/2026 ന് ശ്രീകണ്ഠാപുരം മുനിസിപ്പല്‍ ഹാള്‍ ( ബസ്റ്റാന്റ് കോംപ്ളക്സ്),

 (വില്ലേജുകള്‍:1.ഏരുവേശ്ശി,2.പയ്യാവൂര്‍,3.നിടിയേങ്ങ, 4.മലപ്പട്ടം, 5.ചെങ്ങളായി ,6.ചുഴലി, 7.ഇരിക്കൂര്‍, 8.ശ്രീകണ്ഠപുരം )

3) 23/09/2026ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍,

(വില്ലേജുകള്‍:1.കൂവേരി,2കുറ്റ്യേരി,3.പരിയാരം,4പട്ടുവം,5.തളിപ്പറമ്പ്,6.പന്നിയൂര്‍, 7.കുറുമാത്തൂര്‍,8.മൊറാഴ,9.ആന്തൂര്‍,10.കയരളം,11.മയ്യില്‍,12.കുറ്റ്യാട്ടൂര്‍,13.മാണിയൂര്‍14.ചേലേരി,15.കൊളച്ചേരി) 

എന്നിവിടങ്ങളില്‍ വെച്ച് രാവിലെ 10.00 മുതല്‍ നടക്കുന്ന അദാലത്തില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് ഉള്‍പ്പെടെയുളള വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിനാല്‍ റവന്യൂ റിക്കവറി നടപടി നേരിടുന്ന താലൂക്ക് പരിധിയിലുളള കുടിശ്ശികക്കാര്‍ക്ക് അന്നേ ദിവസം  അദാലത്തില്‍ ഹാജരായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക നിവാരണം വരുത്താവുന്നതാണ്. കുടിശ്ശികക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം