നടി വർഷിണി അറസ്റ്റിലായത് എന്തിന്?
കൊച്ചി: ഹ്രസ്വ ചിത്രം നിർമിച്ച്
നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്‌റ്റിൽ. ചെന്നൈ പൊലീസാണ് നടിയെയും കൂട്ടാളികളെയും നാടകീയമായി പിടികൂടിയത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഹ്രസ്വ ചിത്ര നിർമാണമെന്ന വർഷിണിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പരാതിക്കാരനായ യുവാവ് ഇവർക്ക് 5 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികൾ നടക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടു.തുടർന്ന് പണം തിരികെനൽകാനെന്ന വ്യാജേന
യുവാവിനെ വിളിച്ചുവരുത്തിയ
നടി, ഇയാളെ രീതിയിൽ
ഭീഷണിപ്പെടുത്തുകയും ഇയാളുടെ
പക്കൽ നിന്നും 50,000 രൂപയും
രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയായിരുന്നു.
യുവാവിന്റെ പരാതിയിൽ തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് നടിയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Comments
Post a Comment