സൂപ്പർ ലീഗിൽ ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം





കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടനമത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം. തൃശ്ശൂർ മാജിക് എഫ്.സി.യെയാണ് കണ്ണൂർ കീഴടക്കിയത്. ഏകപക്ഷീയമായ ഒരുഗോളിനാണ് കണ്ണൂരിന്റെ ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

കഴിഞ്ഞസീസണിലെ ഫൈനൽപ്പോരാളികളാണ് ഇത്തവണ അതേ സ്റ്റേഡിയത്തിൽ ആദ്യമത്സരത്തിനിറങ്ങിയത്. നിലവിലെ ജേതാക്കളാണെന്ന ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്സ് തൃശ്ശൂർ മാജിക് എഫ്.സിക്കെതിരേ കളിക്കാനിറങ്ങിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളുമായെത്തിയ കണ്ണൂർ കളിക്കളത്തിലും മികവോടെ പന്തുതട്ടി
ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമണഫുട്ബോളുമായി കളം നിറഞ്ഞ കണ്ണൂർ തൃശ്ശൂരിനെ പ്രതിരോധത്തിലാക്കി. 18-ാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട് കണ്ണൂർ ഞെട്ടിച്ചു. അൽവാരസ് ഗോമസാണ് കണ്ണൂരിനായി ഗോളടിച്ചത്. ഗോളടിച്ചതിന് പിന്നാലെയും കണ്ണൂർ മുന്നേറ്റങ്ങൾ തുടർന്നു. അതേസമയം പന്ത് കൈവശം വെച്ച് കളിച്ച് തൃശ്ശൂർ തിരിച്ചടിക്കായി പിടിമുറുക്കി. എന്നാൽ കണ്ണൂർ പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യപകുതി ഒരുഗോളിന് കണ്ണൂർ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ തൃശ്ശൂരിൻ്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച കണ്ണൂർ ജയത്തോടെ മടങ്ങി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം