വീടിൻ്റെ കഞ്ഞിക്കലത്തിൽ മൂർഖൻ : വളർത്തു പൂച്ചയുടെ ജാഗ്രത കുടുംബത്തിന് രക്ഷയായി




ഇരിട്ടി:അർധരാത്രി അടുക്കളയിൽ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. വളർത്തുപൂച്ചയുടെ കിടിലൻ ജാഗ്രതയാണ് ദുരന്തമൊഴിവാക്കിയത്.
തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം. ഇന്ന് പുലർച്ചെ വ്യാഴാഴ്ച്ച പുലർച്ചെ  ഒരു മണിക്കാണ് സംഭവം. വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേൾക്കുന്നത്. സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ വിടാത്ത കരച്ചിൽ പന്തികേടാണെന്ന് മുനീറിന് തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മുനീർ ഉടൻ തന്നെ മാർക്ക് പ്രവർത്തകരെ രക്ഷാപ്രവർത്തകരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് വീട്ടിലെത്തുകയും മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു. വളർത്തു പുച്ചയുടെ ജാഗ്രതയാണ് വീട്ടുകാരെ രക്ഷപെടുത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം