സൂര്യ കൃഷ്‌ണമൂർത്തിയുടെ വിയോഗത്തിലൂടെ നഷ്ടമായത് പിണറായി പെരുമയുടെ മുഖ്യസംഘാടകനെ



പിണറായി:പിണറായി പെരുമയിൽ നവീന ആശയങ്ങളും അവതരണങ്ങളും ബാക്കിയാക്കി അതിന് ചുക്കാൻ പിടിച്ച സൂര്യ കൃഷ്ണമൂർത്തി യാത്രയായി.
അടുത്ത പിണറായി പെരുമയ്ക്ക് കാണാമെന്ന പ്രതീക്ഷയോടെ പിണ റായിയിൽനിന്ന് മടങ്ങിയ സൂ ര്യ കൃഷ്ണമൂർത്തി ഇനി ഓർമ മാത്രമാണ് 2027ലെ പിണറായി പെരുമയു ടെ ആദ്യഘട്ട ആലോചനകൾ ക്കായി ഓഗസ്റ്റ് 20 നാണ് അദ്ദേഹം അവസാനമായി പി ണറായിയിലെത്തിയത്. അടുത്ത പെരുമയുടെ ഒരുക്കങ്ങളെ ക്കുറിച്ച് സംസാരിച്ച് മടങ്ങിയ സൂര്യയുടെ അപ്രതീക്ഷിത വി യോഗം പിണറായിയുടെ സാം സ്കാരിക കൂട്ടായ്മകൾക്ക് തീരാ നഷ്ടമായി
പിണറായി പെരുമയുടെ മു ഖ്യ സംഘാടകനായ പ്രതിപക്ഷ നേതാവ് പിണറാ യി വിജയനുമായുള്ള ആത്മ ബന്ധവും സൂര്യ കൃഷ്ണമൂർത്തി യുടെ പിണറായിയോടുള്ള അടുപ്പത്തിന് ആഴം കൂട്ടി പി ണറായി പെരുമ ആൻഡ് ചാരി റ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2017ൽ ആരംഭി ച്ച പിണറായി പെരുമ സർഗോ ത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി ആദ്യഘട്ടം മു തൽ പ്രവർത്തിച്ചത് സൂര്യയാ ണ്. 2026ലെ പെരുമയിലും അദ്ദേഹം സജീവമായിരുന്നു.
പിണറായി പെരുമ സർഗോ ത്സവത്തിന് പേര് നിർദേശിച്ച തും സൂര്യ കൃഷ്ണമൂർത്തിയായി രുന്നു. സിനിമാതാരങ്ങളെയും പ്രമുഖ കലാകാരന്മാരെയും പിണറായിയിലെത്തിച്ച് നാട്ടു കാർക്ക് സൗജന്യമായി മികച്ച കലാപരിപാടികൾ ആസ്വദി ക്കാനുള്ള ള്ള അവസരമൊരുക്കു ന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
പെരുമയുടെ സംഘാടകസ മിതി രൂപീകരണം മുതൽ രണ്ടാഴ്ചയോളം നീളുന്ന ഉത്സവ ത്തിൻ്റെ സമാപനംവരെ കൈമെയ് മറന്ന് പ്രവർത്തി ക്കുന്നതായിരുന്നു സൂര്യയുടെ രീതി. ഓരോ പെരുമയും അവ സാനിച്ച് മടങ്ങുമ്പോഴും അടു ത്ത പെരുമയ്ക്കായി കാത്തിരി ക്കുകയാണെന്ന് അദ്ദേഹം പറ യുമായിരുന്നു.
സൂര്യ കൃഷ്ണമൂർത്തിയുടെ നി ര്യാണത്തിൽ പിണറായി പെരുമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു. പെരുമ ഭാരവാഹികൾ തിരുവ നന്തപുരത്തെത്തി അന്തിമോ പചാരം അർപ്പിച്ചു. വെള്ളി യാഴ്ച വൈകിട്ട് അഞ്ചിന് പിണ റായി ഇ എം എസ് വായന ശാല പരിസരത്ത് അനുശോചന പൊതുയോഗം ചേരും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം