അബൂദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ മധ്യവയസ്ക്കൻ കണ്ണൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

 


കണ്ണൂർ:അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ മധ്യവയസ്കൻ കണ്ണൂർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. മാഹി പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം "ഷാം" ൽ താമസിക്കുന്ന ചൊക്ലി സി.പി. റോഡിലെ ഒതയോത്ത് സുബൈറാ (65) ണ് മരിച്ചത്.
പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്. ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി). മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.
മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്). സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം