എടിഎം ഇടപാടുകള്‍ മുതല്‍ പാചകവാതക സബ്‌സിഡി വരെ മാറും; ഓരോ വ്യക്തിയുടെയും ജീവിതത്തിൽനാളെ മുതല്‍ നിർണായക മാറ്റങ്ങൾ. അതെന്താണെന്ന് അറിയേണ്ടേ?



കണ്ണൂർ:രാജ്യത്തെ ബാങ്കിംഗ്, വ്യക്തിഗത സാമ്പത്തിക രംഗത്ത് നിർണായകമായ നിരവധി മാറ്റങ്ങളാണ് നാളെ (ഒക്ടോബർ 01) മുതൽ നിലവിൽ വരുന്നത്. എൽപിജി സബ്സിഡിക്കായി ആധാർ നിർബന്ധമാക്കുന്നത് മുതൽ എൻപിഎസ് ചാർജുകൾ, ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കിലെ മാറ്റം, യുപിഐ ഇടപാടുകളിലെ പുതിയ പരിഷ്കരണങ്ങൾ എന്നിവക്കൊപ്പം എസ്ബിഐയുടെ സാലറി അക്കൗണ്ട് ഉടമകളെ ബാധിക്കുന്ന എടിഎം ഇടപാട് നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളെ നേരിട്ട് സ്വാധീനിക്കുന്നതാണ് ഈ പുതിയ മാറ്റങ്ങൾ.

*എസ്ബിഐ എടിഎം പരിധി കുറയും*

ഒക്ടോബർ ഒന്നുമുതൽ എസ്ബിഐ സാലറി പാക്കേജ് അക്കൗണ്ടുകാർക്ക് മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകൾ പത്തിൽ നിന്ന് അഞ്ചാകും. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഇതിൽ ഉൾപ്പെടും. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നാല് സൗജന്യ പണം പിൻവലിക്കലുകൾ തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.

*എൽപിജിക്ക് ആധാർ പരിശോധന*

സബ്സിഡിയോടെ പാചകവാതകം ലഭിക്കാൻ ഒക്ടോബർ ഒന്നുമുതൽ ബയോമെട്രിക് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണം. പരിശോധന നടത്താത്തവർക്ക് സബ്‌സിഡിയില്ലാതെ വിപണി വിലയ്ക്ക് സിലിണ്ടർ ലഭിക്കും.

*യുപിഐയിൽ മാറ്റം*

2,000 രൂപയ്ക്ക് മുകളിലുള്ള നിർദിഷ്ട വ്യാപാരി ഇടപാടുകളിൽ പുതിയ എംഡിആർ സംവിധാനം ബാധകമാകും. ഉപയോക്താവിൽ നിന്ന് പ്രത്യേകം ചാർജ് ഈടാക്കില്ല. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരും. ഒക്ടോബർ 15ന് പുതിയ മാറ്റം നിലവിൽ വരും.

*പലിശനിരക്ക് മുൻകൂട്ടി അറിയണം*

വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും ആർബിഐയുടെ പുതുക്കിയ വ്യവസ്ഥകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ബാങ്കുകൾ ബൾക്ക് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് മുൻകൂട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഓരോ പ്രവൃത്തിദിവസവും രാവിലെ 10 മണിക്ക് നിരക്ക് അറിയിക്കണമെന്നാണ് വ്യവസ്ഥ. അനുവദിച്ചിരിക്കുന്ന പത്ത് മിനിറ്റ് അധികസമയം ഉൾപ്പെടെ രാവിലെ 10:10നകം ഇത് പ്രസിദ്ധീകരിച്ചിരിക്കണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം