കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് : മയ്യിൽ ഐ ടി എം കോളേജിൽ കെ എസ് യു മുന്നണിക്ക് ജയം




കണ്ണൂർ :  കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു , എം എസ് എഫ് മുന്നണിക്ക് മികച്ച മുന്നേറ്റം.എസ് എഫ് ഐ ചെങ്കോട്ടയായി കയ്യടക്കി  വെച്ച മയ്യിൽ ഐ ടി എം കോളേജ് ചരിത്രത്തിൽ ആദ്യമായി  -കെ എസ് യു മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു. കണ്ണൂർ ഗവൺമെന്റ് വനിതാ കോളേജ് കെ എസ് യുമുന്നണി ഹാട്രിക്ക് വിജയം നേടി യൂണിയൻ നില നിർത്തി. ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പടെ ഒൻപത് സീറ്റിൽ കെ എസ് യു മുന്നണി ചരിത്രത്തിൽ ആദ്യമായി വിജയിച്ചു.സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, എം എം കോളേജ് കാരക്കുണ്ട്, എൻ എ എം കല്ലിക്കണ്ടി, എൻ ഐ എ കടവത്തൂർ,എസ് യു എം മാമ്പ,സലഫി ബി എഡ്,കേയി സാഹിബ്‌ ബി എഡ്,ക്രെസെന്റ് ബി എഡ്,എം ഇ സി എഫ് കടവത്തൂർ,എന്നിവിടങ്ങളിൽ എം എസ് എഫ് ഒറ്റയ്ക്കും ഡീപോൾ കോളേജ് എടത്തൊട്ടി,ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ്, ദേവമാത പൈസക്കിരി, കോൺകോട് മുട്ടന്നൂർ,എന്നിവിടങ്ങളിൽകെ എസ് യു മുന്നണി യൂണിയൻ പിടിച്ചു. മാടായി കോളേജിൽ എം എസ് എഫ് ഒറ്റയ്ക്ക് അക്കൗണ്ട് തുറന്ന് ചരിത്രം കുറിച്ചു.ബ്രണ്ണൻ കോളേജിലെ അറബിക്, ഉറുദു, ഡിപ്പാർട്മെന്റ് ട്രോസിലാണ് എം എസ് എഫിന് നഷ്ടമായത്.
കണ്ണൂർ സർവകലാശാലയിൽ മികച്ച മുന്നേറ്റമാണ് എം എസ് എഫിന് നേടാൻ കഴിഞ്ഞത് എന്ന് എം എസ് എഫ് നേതാക്കൾ പറഞ്ഞു.
മയ്യിൽ ഐ ടി എം കോളേജിൽ എസ് എഫ് ഐ -ഡി വൈ എഫ് ഐ പ്രവർത്തകരു അക്രമത്തെ ചേറുത്ത് തോൽപ്പിച്ചാണ് ആദ്യമായി യൂണിയൻ പിടിച്ചത്.എസ് എഫ് ഐ വിദ്യാർത്ഥികൾക്കിടയിൽ നടത്തുന്ന വർഗീയ പ്രചാരണങ്ങളും, അക്രമവും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ എസ് എഫ് ഐ അപ്രസക്താവുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ യൂനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ പി റംഷാദ് എന്നിവർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം