എനിക്ക് ആ അസുഖമുണ്ട്: വെളിപ്പെടുത്തി പൃഥിരാജ്
കൊച്ചി:കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായ നടൻ പൃ ഥ്വിരാജിൻ്റെ ഒരു പ്രമോഷൻ പരിപാടിയിൽ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ് നടൻ്റെ കൈയിലെ റിസ്റ്റ്റ്റ് ബ്രാസ്. എന്നാൽ അസുഖ വിവരം പറഞ്ഞതോടെ സമൂഹമാധ്യമത്തിൽ പൃഥ്വിരാജിന്റെ അസുഖവും ചർച്ചയായട്ടുണ്ട്. പ്രമോഷനിടെ എന്താണ് കൈയ്ക്ക് പറ്റിയതെന്ന് ചോദിക്കുന്നുണ്ട്.
അപ്പോഴാണ് പൃഥ്വിരാജ് തൻ്റെ ബുദ്ധിമുട്ടിനെക്കുറിച്ച് പറയുന്നത്. കുറച്ചു നാളായി ടെന്നീസ് എൽബോയുടെ പ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടറാണ് ഈ റിസ്റ്റ് ബാൻ്റ് ഉപയോഗിക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പൊതു വേദിയിൽ വരുമ്പോൾ ഇത് അഴിച്ചുമാറ്റണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ ഉറങ്ങുമ്പോൾ പോലും അത് ഉപയോഗിക്കണമെന്നാണ് ഡോക്ടർ പറഞ്ഞത് എന്നും പൃഥ്വിരാജ് പറയുന്നു. ‘ദയ്റ’ എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായി കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന പ്രസ്മീറ്റിലാണ് താരം ഈ കാര്യം തുറന്ന് പറഞ്ഞത്.
കൈമുട്ടിൻ്റെ പുറംഭാഗത്തെ ടെൻഡണിനുണ്ടാകുന്ന വീക്കവും വേദനയുമാണ് ടെന്നിസ് എൽബോ. കൈകൾ സ്ഥിരമായി ഒരേ രീതിയിൽ ചലിപ്പിക്കുന്നവർക്കാണ് ഈ ബുദ്ധിമുട്ട് വരാനുള്ള സാധ്യത. കൈമുട്ട് വേദയും കൈമുട്ടിന്റെ പുറംഭാഗത്ത് നിന്ന് മുൻകൈയിലേക്കും വിരലുകളിലേക്കും വ്യാപിക്കുന്ന തരത്തിലുള്ള വേദനയാണ് ഇതിനുണ്ടാകുക.
Comments
Post a Comment