താഴെചൊവ്വയിലെ തണൽ മരങ്ങളും ഇല്ലാതാവുന്നു: അപകടാവസ്ഥയുടെ പേരിൽ കൊടുംചൂടിൽ തണലേകിയിരുന്നവൻ മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങി
കണ്ണൂർ: കൊടുംചൂടിൽ തണലേകിയിരുന്നതാഴെ ചൊവ്വയിലെ തണൽ മരങ്ങളും ഇല്ലാതാവുന്നു.
താഴെചൊവ്വ തെഴുക്കിലെ പീടികക്ക് സമീപം പിഡബ്ല്യുഡി റോഡരികിൽ അപകടാവസ്ഥയുടെ പേരു പറഞ്ഞാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങിയത്.
ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് ശിഖിരങ്ങൾ മുറിച്ചു മാറ്റി സംരക്ഷിക്കേണ്ട മൂന്നു മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
ഈ മരങ്ങൾഅപകടാവസ്ഥയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ടി ഒ മോഹനൻ എംഎൽഎ
ജില്ലാ കലക്ടർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ദുരന്തനിവാരണ നിയമമനുസരിച്ച് മരം മുറിച്ചു നീക്കുന്നതിന് പിഡബ്ല്യുഡി അധികൃതർക്ക് നിർദ്ദേശം നൽകിയത്.
മരങ്ങൾ മുറിച്ചു മാറ്റുന്നസ്ഥലത്ത് ടി. ഒ മോഹനൻ എംഎൽഎ, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ് തുടങ്ങിയവർ സ്ഥിതിഗതികൾ വിലയിരുത്താനെത്തി.
സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുത്ത് ഇവിടെ റോഡ് വീതി കൂട്ടി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ടി ഒ മോഹനൻ എംഎൽഎ അറിയിച്ചു. ഇതേ കാരണം പറഞ്ഞ് കണ്ണൂർ സ്‌റ്റേഡിയം കോർണറിലെ വൻ തണൽ മരവും ട്രാഫിക്ക് റഗുലേറ്ററി യോഗ തീരുമാനപ്രകാരം കോർപറേഷൻ അധികൃതർ മുറിച്ചു മാറ്റിയിരുന്നു.
Comments
Post a Comment