മഴനിഴൽഭീഷണിയിൽ കേരള സൂപ്പർ ലീഗിന് കണ്ണൂരിൽ ഇന്ന് തുടക്കം : കാൽപന്തിൻ്റെ ആവേശമേകി കണ്ണൂർ വാരിയേഴ്സ്



കണ്ണൂർ: മഴനിഴൽഭീഷണിയിൽ കേരള സൂപ്പർ ലീഗ്.
കാൽപ്പന്തിന്റെ ആവേശം വാനോളമുയർത്തി കൊണ്ടാണ് കേരളസൂപ്പർ ലീഗ്  മൂന്നാം സീസണിന് വെള്ളിയാഴ്‌ച രാത്രി എട്ടിന് കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയ ത്തിൽ പന്തുരുണ്ട് തുടങ്ങും.ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സി റണ്ണറപ്പായ തൃശൂർ മാജിക് എഫ്‌സിയെ നേരി ടുമെന്ന് കണ്ണൂർ വാരിയേഴ്‌സ് ചെയർ മാൻ ഡോ. എം പി ഹസ്സൻകുഞ്ഞി വാർ ത്താസമ്മേളനത്തിൽ അറിയിച്ചു. വൈകി ട്ട് അഞ്ചുമുതൽ ടിക്കറ്റുമായി സ്റ്റേഡിയ ത്തിൽ പ്രവേശിക്കാം. 16,000 പേർക്കാണ് കളികാണാൻ സൗകര്യമുണ്ടാവുക. ആറി ന് സംഗീത പരിപാടികളോടെ സൂപ്പർ ലീ ഗ് സീസൺ മൂന്നിന് തുടക്കമാകുമെന്നും ഡയറക്ടർ കെ എം വർഗീസ്, പരിശീല കൻ ആൻഡ്രൂ ചെർന്നിഷൊവ്, ക്യാപ് റ്റൻ ഏർണെസ്‌റ്റ് ലവ് സംബ, തൃശൂർ മാ ജിക് എഫ്‌സിടീം മാനേജർ അസ്‌ലം എന്നിവർ അറിയിച്ചു.
ഗ്യാലറി മുതൽ ഡയറക്ടർ ബോക്സ് വരെയാ ണ് ടിക്കറ്റുകൾ. 199 രൂപ മുതൽ 1999 രൂപ വരെയാണ് വില. 199 രൂപയ്ക്ക് ജനറൽ സൗ ത്ത് ഗ്യാലറി, ബഫ് ഗ്യാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടർ ബോക്സ് എന്നിവയാണ് ഉള്ളത്.
ജവഹർ സ്റ്റേഡിയത്തിലെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകൾ www.kannurwarriorsic.com വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ഓഫ്ലൈൻ ടിക്കറ്റുകൾ പൊലീസ് പരേ ഡ് ഗ്രൗണ്ടിനുസമീപം പ്രത്യേകം തയ്യാ റാക്കിയ ബോക്‌സ് ഓഫീസിലും ലഭി ക്കും.
ടിക്കറ്റിൽ രേഖപ്പെടുത്തിയ സ്ഥലത്തേക്ക് മാത്രമാകും മത്സരം കാണാനെത്തുന്നവർ ക്ക് പ്രവേശനം. പ്ലാറ്റിനം സ്റ്റാൻഡ്, പ്രിമിയം ബോക്സ‌്, വിവിഐപി. ബോക്സ് മലവർ കാർഗിൽ റോഡിൽ ജില്ലാ സഹക രണ ബാങ്കിന് എതിർവശത്തെ ഗേറ്റ് നമ്പർ ഒന്നിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശി ക്കേണ്ടത്. ഫാമിലി സ്റ്റാൻഡിലേക്കും എവേ ഫാൻസ് ടിക്കറ്റുള്ളവരും ഗേറ്റ് നമ്പർ രണ്ട് വഴിയും മറൈനേഴ്‌സ് ഫോർട്ട് ടിക്ക റ്റുള്ളവർ ഗേറ്റ് നമ്പർ 3 വഴിയും ജനറൽ സൗത്ത് ഗ്യാലറി ടിക്കറ്റുള്ളവർ ഗേറ്റ് 4 വഴി യും ബഫ് ടിക്കറ്റുള്ളവർ ആറ്, ഏഴ് ഗേറ്റ് വഴിയും അകത്ത് കയറണം. ഡയറക്ടേഴ്‌സ് ബോക്സിന് ഗേറ്റ് അഞ്ച് വഴിയും, ഹോ സ്പ്‌പിറ്റാലിറ്റി സ്റ്റാൻഡ് ടിക്കറ്റ് ഉള്ളവർ ഗേറ്റ് ആറ് വഴിയും ആണ് പ്രവേശനം. എല്ലാ ഗ്യാ ലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകൾ ഒരുക്കിയിട്ടുണ്ട്.
പവർ ബാങ്ക്, സിഗരറ്റ്, ലൈറ്റർ, സെൽ ഫി സ്റ്റിക്ക്, കോയിൻസ്, വിസിൽ, ഗ്ലാസ് കുപ്പികൾ, കുട, ഹെൽമറ്റ്, ഡിഎസ്എൽ ആർ കാമറ, ആയുധങ്ങൾ, വളർത്തുമൃഗ ങ്ങൾ, ലേയ്‌സർ, ലഹരി ഉൽപ്പന്നങ്ങൾ, വീഡിയോ കാമറ, ഡ്രോൺസ്, ടിൻ, ക്യാൻ സ്, സംഗീത ഉപകരണങ്ങൾ, കുത്തുന്ന വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, പടക്കങ്ങൾ എന്നിവയുമാ യി സ്റ്റേഡിയത്തിൽ പ്രവേശനമില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം