ജോലിക്ക് വിളിക്കാത്ത വൈരാഗ്യത്താൽ മേസ്ത്രിയെ അക്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: ജോലിക്ക് വിളിക്കാത്തതിനും മദ്യപിക്കുമ്പോൾ കൂടെ
കൂട്ടാത്ത വിരോധത്തിനും മേസ്ത്രിയായ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം. പ്രതിയെ ടൗൺ സി.ഐ: മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഊട്ടി ഗുണ്ടപ്പ വില്ലേജിലെ പ്രഭാകരനെ (37) കൊലപ്പെ ടുത്താൻ ശ്രമിച്ചതിന് തമിഴ്‌നാട് സ്വദേശിയായ വെങ്കിടേശൻ (29) എന്ന അണ്ണനെയാണ് അറസ്റ്റ് ചെയ്‌തത്. നാല് ദിവസം മുമ്പാണ് ഇരുവരും കണ്ണൂരിൽ വെച്ച് പരിചയപ്പെട്ടത്. മൂന്നാം തീയതി രാത്രി 9.30 ഓടെ പാറ ക്കണ്ടി ബിവറേജിന് സമീപം വെച്ചാണ് ഇയാൾ പ്രഭാകരനെ അക്രമിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രഭാകരന്റെ മൊഴി യുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കണ്ണൂർ ടൗണിൽ വെച്ച് വെങ്കിടേശനെ പിടികൂടുകയായിരുന്നു.
Comments
Post a Comment