മന്ത്രി കെ എം ഷാജി ഉപയോഗിക്കുന്നത് തില്ലങ്കേരിയിലെ സ്വകാര്യ വ്യക്തിയുടെ ആഡംബര കാർ , വിവാദം തുടരുന്നു
കണ്ണൂർ:തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെ ആഡംബര വാഹനം വിവാദത്തിൽ. തദ്ദേശ മന്ത്രി ഉപയോഗിക്കുന്നത് ഇരിട്ടി തില്ലങ്കേരിയിലെ സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാറാണ്. ഈ കാറിൽ ഔദ്യോഗികമായി ഉപയോഗിക്കേണ്ട കേരള സ്റ്റേറ്റ് 13 -ാ൦ നമ്പർ ഉപയോഗിക്കുന്നതും വിവാദത്തിലായിട്ടുണ്ട്. തില്ലങ്കേരി കാവുംപടി സ്വദേശിയും റിയാദിലെ വ്യവസായിയുമായ സ്വകാര്യ വ്യക്തിയുടെ കാറാണ് മന്ത്രി അധികാരത്തിലേറിയതുമുതൽ ഉപയോഗിക്കുന്നത്. സർക്കാർ വാഹനം ഒഴിവാക്കിയാണ് ആഡംബര യാത്ര. ഇതിനായി
സർക്കാർ അനുമതി ലഭിച്ചുവെന്നവാദം തെറ്റാണെന്നും മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമെന്ന് നിയമവിദഗ്ദർ വ്യക്തമാക്കി. കേരള സ്റ്റേറ്റ് നമ്പർ നൽകുന്നത് മന്ത്രിക്കാണെന്നും എന്നാൽ അതിൽ കാർ നമ്പർ രേഖപ്പെടുത്തിയല്ലെന്നും വിമർശനമുണ്ട്.സ്വകാര്യ വ്യക്തിയിൽ നിന്ന് സംസ്ഥാനത്തെ ഒരു മന്ത്രി വാഹനം സൗജന്യമായി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും വിഷയത്തിൽ മന്ത്രിയുടെ പ്രതികരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ കൂട്ടിചേർത്തു
Comments
Post a Comment