അമിത വേഗതയിൽ കുതിച്ചു പായുമ്പോൾ ബ്രേക്കിട്ടു, മാധവി ബസിൽ നിന്നും തെറിച്ചു വീണു യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു
പരിയാരം: തളിപ്പറമ്പ് റൂട്ടിലോടുന്ന മാധവിബസിന്റെ അമിതവേഗത കാരണം യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തെറിച്ചുവീണ് പരിക്ക്.
പരിയാരം അമ്മാനപ്പാറയിലെ കീരന്റകത്ത് വീട്ടില്‍ കെ.ഫാത്തിമത്ത് ഷഹാനയുടെ(18)പരാതിയിലാണ് കെ.എല്‍-58 എ.ജി-7900 മാധവി ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്.
സപ്തംബര്‍-23 ന് വൈകിട്ട്
4.55 നായിരുന്നു സംഭവം.
ഫാത്തിമത്ത് ഷഹാനയും സുഹൃത്തുക്കളും വിളയാങ്കോട് നിന്നും ചുടലയിലേക്ക് ബസില്‍ യാത്രചെയ്യവെ അമിതവേഗതയിലും അശ്രദ്ധയിലും ബസോടിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസിനകത്ത് തെറിച്ചുവീണാണ് പരിക്കേറ്റത്.
അമിതവേഗതക്കും അപകടങ്ങൾക്കും കുപ്രസിദ്ധിനേടിയ ബസാണ് മാധവി. ബസിൻ്റെ റോഡിലുടെയുള്ളമരണ പാച്ചിൽ കാരണം മറ്റു വാഹന യാത്രക്കാരുടെ ജീവൻ തന്നെ നഷ്ടമായ സംഭവങ്ങളുണ്ടായിട്ടുണ്ട്
Comments
Post a Comment