അകാല വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി: സജേഷിന് യാത്രാമൊഴി
പെരളശ്ശേരി : പെരളശേരി വടക്കുമ്പാട് ചാപ്പയിൽ റോഡിൽ കുഴഞ്ഞുവീണു മരിച്ച യുവാവിൻ്റെ ശവസംസ്‌കാരം നടന്നു. വൈകിട്ട് ആറിന്
പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പെരളശേരി വടക്കുമ്പാട് ചാപ്പയിലെ
പി അനന്തൻ സ്മാരക വായനശാലയ്ക്ക് സമീപം മായൻ്റെ വളപ്പിൽ വീട്ടിൽ
എൻ.വി സജേഷാണ് (37) കഴിഞ്ഞ ദിവസം വൈകിട്ട് കുഴഞ്ഞുവീണു മരിച്ചത്. അമ്മ കെ.ശോഭ ജോലി ചെയ്തിരുന്ന ഐവർ കുളം റോഡിലെ വീട്ടിൽ പോയി മടങ്ങുന്നതിനുടെ റോഡിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ പെരളശേരി എ.കെ ജി സ്‌മാരക ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് സഹോദരൻ എൻ വി സനേഷിനെ (44) ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷം രണ്ട് ആൾ ജാമ്യത്തിൽ വിട്ടയച്ചു. മരിക്കുന്നതിന് മുൻപ് സജേഷിന് മർദ്ദനമേറ്റതായ ആരോപണം ഉയർന്നതിനെ തുടർന്നാണ് സഹോദരനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
.നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്
വർഷങ്ങളായി മാനസികാരോഗ്യ വെല്ലുവിളിക്ക് ചികിത്സ നടത്തുന്നയാളാണ് മരിച്ച സജേഷ് .
മുൻ ബീഡി തൊഴിലാളിയായപരേതനായ കെ കെ നാണുവിൻ്റെ രണ്ടാമത്തെ മകനാണ്. സഹോദരി: എൻ.വി സജിന .
Comments
Post a Comment