കെ. ടി. നാരായണൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു




പറശ്ശിനിക്കടവ്: പ്രമുഖ ചിത്രകാരനും കുഞ്ഞിമംഗലം ഗവൺമെന്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന കെ. ടി. നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ഹോസ്റ്റൽ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രിയങ്കരനായിരുന്നു.

കലാരംഗത്ത് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത മികച്ച അധ്യാപകനും ഗുരുവുമായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലയുടെ വഴിയിലൂടെ സഞ്ചരിച്ച നിരവധി കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

അനുസ്മരണ യോഗത്തിൽ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സ വിഭാഗം മേധാവി പ്രൊഫ. ഡോ. ഷാജിൽ എൻ. സ്വാഗതം പറഞ്ഞു. എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പ്രൊഫ. ഡോ. ജിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എം.വി.ആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സരിത എസ്. അനുസ്മരണം രേഖപ്പെടുത്തി.
 സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധിയായി പി. കെ. വിജയൻ കെ. ടി. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം