ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷിക്കാരുടെ കലോത്സവം നടത്തും


 കണ്ണൂർ:ധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികാഘോഷം  വ്യാഴാഴ്ച ധർമ്മടം ജസ് സീ സ്പെഷ്യൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ്  മാനേജിങ്ങ് ട്രസ്റ്റി കേണൽ പത്മനാഭൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലയിലെ 18 സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ നാല് വർഷക്കാലയളവിൽ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, മംഗളൂരു, ബെംഗളൂരു മേഖലകളിൽ  സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.. സമൂഹത്തിലെവിവിധവിഭാഗങ്ങളിലുള്ളഅർഹരായവർക്ക്സഹായമെത്തിക്കുന്നതിനൊപ്പം 
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മേഖലകളിലും ട്രസ്റ്റ് വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 
 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കഴിവുകളും കലാപ്രതിഭകളും പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രസ്റ്റ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സോളോ ഗാനം, സോളോ ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ഡാൻസ്, മാജിക് ഷോ, ഒപ്പന, സ്കിറ്റ് തുടങ്ങി  പരിപാടികളാണ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നത്. 
പരിപാടിയിൽപങ്കെടുക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മെമന്റോയും നൽകും. 
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം ടി പ്രകാശൻ, എം ബി രാമകൃഷ്ണൻ ,പി ഉമ്മർ എന്നിവരും പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം