നൂറിൻ്റെ നിറവിൽകടമ്പൂർ നോർത്ത് യു.പി.സ്കൂൾ. ശതാബ്ദി ആഘോഷ സംഘാടകസമിതിയായി



കടമ്പൂർ:കടമ്പൂർ നോർത്ത് യു.പി. സ്കൂളിന്റെ നൂറാം 
2027 ജനുവരി 30 ന് നടക്കും. ഇതിൻ്റെ വിജയത്തിനായി
സംഘാടകസമിതി രൂപീകരണ യോഗം വിദ്യാലയത്തിൽ നടന്നു.1927-ൽ ചെറുവന്തട്ട കൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് നൂറ്റാണ്ടുകളായി നൽകിവരുന്ന സേവനങ്ങൾ സ്മരിച്ചുകൊണ്ടാണ് ശതാബ്ദി ആഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്.സ്കൂൾ പരിസരത്ത് നടന്ന യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് കെ.ഹിമേഷ് അധ്യക്ഷനായി .കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് ശതാബ്ദി ലോഗോ എൻ.ജയരാജിന് കൈമാറി പ്രകാശനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ഷിംന   സ്വാഗതം പറഞ്ഞു
 സ്കൂൾ അധ്യാപിക ബിന്ദു നന്ദി പറഞ്ഞു.ആഘോഷങ്ങളുടെ വിജയത്തിനായി വിപുലമായ സമിതികളും ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.ജയരാജനെയും,
ജനറൽ കൺവീനറായി പ്രധാന അധ്യാപിക ഷിംനയെയും തെരഞ്ഞെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം