മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് ഇസ്ലാമിക വിരുദ്ധ പരാമർശമെന്ന്കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വം


കണ്ണൂര്‍: വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസ്സിലാക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പരമാര്‍ശമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇസ്ലാമികചരിത്രത്തെ യഥാര്‍ത്ഥ രീതിയില്‍ മനസ്സിലാക്കാതെ തല കീഴായി വ്യാഖ്യാനിക്കാനിറങ്ങിയ മുഖ്യമന്ത്രി കേരളിയ സമൂഹത്തോടും മുസ്ലിം സമുദായത്തോടും മാപ്പ് പറയണം. ചരിത്രത്തെ വ്യാഖ്യാനിക്കേണ്ടത് പുത്തന്‍ കൂറ്റുകാരുടെ അല്‍പ്പജ്ഞാനത്തില്‍ നിന്നല്ല. സ്വന്തം പദവിക്കും പേരിനും യോജിക്കാത്ത സംസാരങ്ങള്‍ മുഖ്യമന്ത്രിയെ പ്പോലൊരാളില്‍ നിന്ന് വരുന്നത് ഭൂഷണമല്ല. വായനാ പ്രിയനായ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രം നേരായ വഴിക്ക് പഠിക്കാന്‍ ശ്രമിക്കണം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ലോക മുസ്ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനുമായ കാന്തപുരം ഉസ്താദ് ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പറയുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
നബിദിനാഘോഷവുമായി ബന്ധപ്പെട്ട് സമസ്ത നടത്തിയ പ്രസ്താവന വായിച്ച് പോലും നോക്കാതെയാണ് മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കളും വിമര്‍ശനവുമായി രംഗത്തു വന്നത്. സ്ത്രീകള്‍ ജോലിയെടുക്കരുതെന്നോ പൊതു രംഗത്തിറങ്ങരുതെന്നോ വിദ്യാഭ്യാസം ചെയ്യരുതെന്നോ സമസ്ത പുറത്തിറക്കിയ പ്രസ്താവനയിലുണ്ടായിരുന്നില്ല. എന്നാല്‍ കാന്തപുരത്തെയും സമസ്തയെയും സ്ത്രീവിരുദ്ധരാക്കാന്‍ സി പി എമ്മിലെ ഒരു വിഭാഗം വനിതാ നേതാക്കളും ചില മന്ത്രിമാരും അവസാനം മുഖ്യമന്ത്രി അടക്കം നേരിട്ട് രംഗത്ത് വന്നത് മുസ്ലിം സമുദായത്തെ അപര വല്‍ക്കരിക്കലാണ്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ സംഘ പരിവാരം കൊണ്ടു നടക്കുന്ന മുസ്ലിം വിരുദ്ധ ആശയത്തിന് എണ്ണയൊഴിച്ചു കൊടുക്കുന്ന  ഇത്തരം സമീപനത്തില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് കേരള മുസ്ലിം ജമാ അത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. ഹനീഫ് പാനൂര്‍, റസാഖ് മാണിയൂര്‍, പികെ അബ്ദുല്‍ റഹ്‌മാന്‍, റഫീഖ് അണിയാരം, സി കെ എം അഷ്റഫ് മൗലവി, മമ്മു വികെ, സലാം സഖാഫി, സകരിയ്യ മാസ്റ്റര്‍, വി വി മുസ്തഫ ഹാജി സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം