മാധ്യമപ്രവർത്തകരെ മാപ്രാ യെന്ന് വിളിക്കുന്നത് വിശ്വാസൃത കളഞ്ഞു കുളിച്ചതിനാൽ : ജോൺ ബ്രിട്ടാസ് എം പി
കണ്ണൂർ:കണ്ണൂർ വിഷൻ സക്സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിൻ്റെ ആഘോഷം ഒക്ടോബർ രണ്ട് മാഹിയിൽ നടക്കും . ഫെസ്റ്റിവ സീസൺ 2 വിൻ്റെ പ്രമോ വീഡിയോ ലോഞ്ചും ബ്രോഷർ പ്രകാശനവും കണ്ണൂർ വിഷൻ ടവറിൽ നടന്നു. ഹൈക്കോടതി ജഡ്ജ് ഡോ. കൗസർ എടപ്പഗത്ത് വിഡിയോ ലോഞ്ചിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രോഷർ ഡോ. ജോൺ ബ്രിട്ടാസ് എം പി അഡ്വ. ടി ഒ മോഹനൻ എം എൽഎക്ക് നൽകി പ്രകാശനം ചെയ്തു.
മാധ്യമങ്ങൾ യഥാർത്ഥ കാര്യങ്ങൾ പറയുന്നതിന് പകരം വാർത്തകളെ വളച്ചൊടിക്കുന്ന പ്രവണതകൾ കണ്ടു വരുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. കോടതി വാർത്തകളിൽ പോലും ജഡ്ജി ഉദ്ദേശിക്കാത്ത കാര്യങ്ങൾ വാർത്തകളായി വരുന്നുണ്ട്. ഇന്നത്തെ കാലത്ത് പ്രാദേശിക ചാനലുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർ അവരുടെ തന്നെ പ്രവർത്തനങ്ങളിലൂടെ വിശ്വാസ്യത കളഞ്ഞ് കുളിച്ചത് കൊണ്ടാണ്ട് മാപ്ര വിളികൾ കേൾക്കേണ്ടി വരുന്നതെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഹോർമൂസ് കടലിടുക്കിന് വേണ്ടി നടക്കുന്നതിലും വലിയ യുദ്ധമാണ് ടെലിവിഷൻ റേറ്റിംഗിൻ്റെ പേരിൽ മലയാള മാധ്യമങ്ങളിൽ നടക്കുന്നത്. ചടങ്ങിൽ കേരളാ വിഷൻ ന്യൂസ് എംഡി പ്രിജേഷ് ആച്ചാണ്ടി അധ്യക്ഷത വഹിച്ചു.
സക്സസ് സ്റ്റോറി അവതാരകൻ നവാസ് മേത്തർ ആമുഖ പ്രഭാഷണം നടത്തി.
ദീപിക റസിഡൻറ് എഡിറ്റർ ഫാദർ വിപിൻ വെണ്മണി കറ്റയിൽ , കണ്ണൂർ ആസ്റ്റർ മിംസ് സി ഇ ഒ ഡോ. അനൂപ് നമ്പ്യാർ, ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു , മരിയ ഗ്രൂപ്പ് ഫൗണ്ടർ ഡോ. ആഷിക് മമ്മു, തേജസ് മാനേജിംഗ് ഡയറക്ടർ കിദാഷ് അഷ്റഫ് കണ്ണൂർ വിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സണ്ണി സെബാസ്റ്റ്യൻ, എം ആർ രജീഷ്, മാനേജിംഗ് ഡയറക്ടർ എം വിനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Comments
Post a Comment