ചിറക്കൽ ചാമുണ്ഡി കോട്ടം പൈതൃക മണ്ഡപ നിർമ്മാണത്തിന്തുടക്കം കുറിച്ചുഒന്നരക്കോടി മതിപ്പ് ചെലവ്


ചിറക്കൽ: തെയ്യത്തിന് പീഠം വഴക്കം ചെയ്ത കോലത്തിരിയുടെ ഇപ്പോഴത്തെ ആസ്ഥാനമായ
ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത്  പൈതൃക മണ്ഡപത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചൊവ്വാഴ്ച രാവിലെ പുത്തരിക്കു ശേഷം തച്ചുശാസ്ത്രവിധിപ്രകാരമുള്ള ചടങ്ങുകളോടെയാണ് നിർമ്മാണം തുടങ്ങിയത്
കാലവർഷാരംഭത്തിൽ തകർന്ന മണ്ഡപം പൂർണമായും കേരളീയ വാസ്തുശൈലിയിൽ
മുപ്പത്തൈവർ തെയ്യങ്ങളുടെ ദാരുശില്പങ്ങളോടെയാണ് നിർമ്മിക്കുക.
പ്രശസ്ത ശില്പി കെ.കെ. ആർ വെങ്ങരയുടെ രൂപ കല്പനയിൽ
ശില്പി സജീവൻ മാച്ചേരിയാണ് കല്പണിക്ക് നേതൃത്വം.
രാജേഷ് കേരളവർമ്മൻ ഇളയാചാരിയുടെ കൈക്കണക്കിലാണ് നിർമ്മാണം.
ഒന്നരക്കോടി രൂപയാണ് മതിപ്പ് ചെലവ്
മേൽശാന്തി പാച്ചമംഗലം ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികനായി.
കെ.വി സുമേഷ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ചാമുണ്ഡി കോട്ടം സമിതി സെക്രട്ടറി സി.കെ . സുരേഷ് വർമ്മ അധ്യക്ഷത വഹിച്ചു.ശ്രീജേഷ് എമ്പറോൻ,
ഇളയാചാരി രാജേഷ് കേരള വർമ്മൻ , മാതൃസമിതി പ്രസിഡൻ്റ് ഷീന ഷാജി,സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ . സഞ്ജീവൻ അഴീക്കോട്തുടങ്ങിയവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം