ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാർട്ടികളുടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം. ഇന്ന് മുതൽ ഇടതുപക്ഷ പാർട്ടികളുടെ രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രചാരണത്തിനും തുടക്കമാകും. ഒക്ടോബർ 2 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുള്ളത്. മറ്റന്നാൾ ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി ദില്ലിയിൽ പ്രതിഷേധം നടത്തും.
പ്രതിഷേധത്തിന് ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെ യുവജന സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് ദില്ലി പൊലീസ് ഉൾപ്പെടെ സ്വീകരിക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം അതിശക്തമാകുമ്പോഴും മൗനം പാലിക്കുകയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനിഷ് കുമാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ സുരക്ഷാ ക്രമീകരണവും അതിശക്തമാക്കിയിട്ടുണ്ട്
Comments
Post a Comment