പിന്നണി ഗായകൻ നിസാർ വയനാട് ദുബായിയിൽ നിര്യാതനായി



മാനന്തവാടി:പിന്നണി ഗായകനും മാപ്പിളപ്പാട്ട് കലാകാരനുമായ നിസാർ വയനാട് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വച്ചാണ് മരണം. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മൃതദേഹം ദേര മങ്കുൽ ആസ്റ്റർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മലയാളമടക്കം മൂന്ന് ഭാഷകളിൽ പിന്നണിഗാനരംഗത്ത് പ്രവർത്തിച്ചു. വിദേശ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബായിലെത്തിയതാണ്.
പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്.

‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്.കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം