ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗി സ്റ്റിസ് അസോ. വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി
കണ്ണൂർ:ഓൾ കേരള കെമിസ്റ്റ്സ് ആന്റ്ഡ്രഗ്ഗിസ്റ്റിസ് അസോസിയേഷൻ(എ കെ സി ഡി എ ) വാർഷിക പൊതുയോഗവും പ്രഥമ കുടുംബ സംഗമവും കണ്ണൂർ താണ ധനലക്ഷ്മി കൺവെ
ൻഷൻ സെൻ്ററിൽ നടത്തി. വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആൻ്റണി തര്യൻ ഉദ്ഘാടനം ചെയ്തു.
കുടുംബ സംഗമംകണ്ണൂർ
കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിരയും ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി.
സംഘടനയുടെ അംഗമായി സേവനരംഗത്ത് 50 വർഷം പൂർത്തിയാക്കിയ അംഗങ്ങളെയും അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും പ്രൊഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വരെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമ
ത്തോടനുബന്ധിച്ച് പ്രശസ്‌ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് അവതരിപ്പിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി ഷോയും സിനിമാ പിന്നണി ഗായകൻ അജയ് ഗോപാലും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയുമുണ്ടായി ജില്ലാ പ്രസിഡണ്ട്പി. സുധീർ,പ്രോഗ്രാം വൈസ് ചെയർമാൻ ടി.കെ. രമേഷ് കുമാർ,ജില്ലാ ട്രഷറർ എം മനോഹരൻ (ജില്ലാ ട്രഷറർ)ജില്ല ഏറിയ കൺവീനർകെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment