വളാഞ്ചേരിയിൽ വാഹനാപകടത്തിൽ കൊളച്ചേരി സ്വദേശിയായ യുവാവ് മരിച്ചു*





മയ്യിൽ: മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ കൊളച്ചേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളച്ചേരി ലെനിൻ റോഡിലെ ചെമ്പകശ്ശേരി വീട്ടിൽ അഭിജിത്താ (26) ണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 7.30ഓടെ വളാഞ്ചേരി വയഡക്ട് പാലത്തിന് മുകളിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് എസിപി ഷീറ്റ് വർക്കിനായി പോവുകയായിരുന്ന ലോറി വയഡക്ട് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്ത് വളാഞ്ചേരിഎത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ചും മറ്റും ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നാട്ടിൽ എത്തിക്കുന്ന മൃതദേഹം അഴിക്കോട്ട് സംസ്‌കരിക്കും. കൊളച്ചേരിയിലെ രാജീവന്റെയും പരേതയായ സുമയുടെയും മകനാണ് അഭിജിത്ത്. സഹോദരൻ: ആദർശ്.

.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം