നാളെയാണ് നാളെ , കോടിപതിയാരെന്ന് അറിയാം തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ
കണ്ണൂർ: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവോണം ബമ്പർ 2026-ൻ്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.
Comments
Post a Comment