ഹരിതകേരളം മിഷൻ നെറ്റ് സീറോ എമിഷൻ പദവി കണ്ണപുരം സർവ്വീസ് സഹകരണ ബേങ്കിന് ലഭിച്ചു.
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആദ്യമായി
ഹരിതകേരളം മിഷൻ നെറ്റ് സീറോ എമിഷൻ പദവി കണ്ണപുരം സർവ്വീസ് സഹകരണ ബേങ്കിന് ലഭിച്ചതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സപ്തംബർ ഒൻപതിന് വൈകിട്ട് 4 മണിക്ക്
കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ
ജില്ലാ കലക്ടർ. പി. വിഷ്ണുരാജ് ഐഎഎസ് നിർവ്വഹിക്കുമെന്ന് ബേങ്ക് പ്രസിഡണ്ട് ടി കെ ദിവാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് ബേങ്കിന് ഈ അംഗീകാരം ലഭിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു. കണ്ണപുരംപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ വി രാധാകൃഷ്ണൻ , ബേങ്ക് സിക്രട്ടറി കെ ശിവദാസൻ , വി സഫൽ, കെ കെ പ്രഭാകരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments
Post a Comment