റിപ്പോർട്ടർ ചാനലിലെ പൊലിസ് റെയ്ഡ്: പത്രപ്രവർത്തക യൂനിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന പോലീസ് പരിശോധനയിലും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുത്തതിലും പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന് സമീപം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ അര്‍ജ്ജുന്‍ കല്ല്യാട് റിപ്പോര്‍ട്ടര്‍ ആസ്ഥാനത്ത് നടന്നകാര്യങ്ങള്‍ വിശദീകരിച്ചു. എം. ശ്രീനേഷ്, സംസ്ഥാനക്കമ്മറ്റിയംഗങ്ങളായ ജസ്‌ന ജയരാജ്, പ്രശാന്ത് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ കെ. സതീശന്‍ സ്വാഗതവും ജില്ലാ കമ്മറ്റിയംഗം സുമേഷ് മൊറാഴ നന്ദിയും പറഞ്ഞു.
Comments
Post a Comment