അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരം ജീപാസ് ബഷീറിന്




കണ്ണൂർ: മജ്‌ലിസ് അൽ മദീനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജീവാറുൽ മുസ്തഫാ മീലാദ് കോൺഫറൻസിൻ്റെ  ഭാഗമായി ഏർപ്പെടുത്തിയ, സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരത്തിന് കെ.പി ബഷീറിനെ (ജീപാസ് ബഷീർ) തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
വ്യവസായ മേഖലയിൽ അത്യുന്നതങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുമ്പോഴും സഹജീവികളെ ചേർത്തുപിടിക്കുകയും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ബഷീറിൻ്റെ പ്രവർത്തനങ്ങൾ  മാതൃകാപരമാണെന്ന് ചെയർമാൻ അസ്‌ലം തങ്ങൾ അൽ മശ്ഹൂർ അഭിപ്രായപ്പെട്ടു.
പ്രശസ്തിക്കോ അംഗീകാരത്തിനോ വേണ്ടിയല്ല, അപരൻ അറിയാതെ നന്മ ചെയ്യണമെന്ന നിർബന്ധബുദ്ധിയോടെ നടത്തുന്ന താങ്കളുടെ കാരുണ്യ പ്രവർത്തനങ്ങൾ ഈ പുരസ്‌കാരത്തിന് താങ്കളെ എന്തുകൊണ്ടും അർഹനാക്കുന്നു.
സെപ്റ്റംബർ 11ന് കണ്ണൂരിൽ നടക്കുന്ന നടക്കുന്ന നബിദിന മഹാസമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം