കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ തലയ്ക്കടിചു കൊല്ലാൻ ശ്രമം: പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻഅറസ്‌റ്റിൽ





കണ്ണൂർ: കണ്ണൂർ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറും ചിറക്കൽ സ്വദേശിയുമായ കെ.വി.ഗിരീഷ് (50) എന്ന അട്ട ഗിരീശനാണ് ഇന്നലെ അർധരാത്രി 12.30 ന് ഇരുമ്പ് വടി കൊണ്ട് തലക്കും ദേഹമാസകലവും ക്രൂരമായി മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ഗിരീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെയാണ് (39)  
ഗിരീഷിന്റെ ഭാര്യയുടെ പരാതിയിൽ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.കണ്ണൂർ. പഴയ ബസ് സ്റ്റാൻഡിലെ തുണിക്കടയുടെ വരാന്തയിൽ ഗിരീഷിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഫാസിലയെ (43) ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺപോലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് വ്യാഴാഴ്ച്ച ഉച്ചയോടെ പരിശോധന നടത്തി.
ഇതിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം