വിചാരണ വേളയിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരായില്ല : മുൻഎസ് പി ക്കെതിരെ അറസ്റ്റ് വാറൻഡ്



തലശേരി: തലശേരി മാടപീടികയിലെ സി.പി.എം.പ്രവർത്തകനായ ജിജേഷ് വധക്കേസിൻ്റെ വിചാരണ വേളയിൽ സാക്ഷിമൊഴി നൽകാൻ കോടതി മുൻപാകെ ഹാജരാവാൻ വീഴ്ച വരുത്തിയ 
മുൻപോലീസ് സുപ്രണ്ട് പി.പി.സദാനന്ദനെ അറസ്റ്റ് ചെയ്ത്  ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജ് ക്രൈം ബ്രാഞ്ച് പോലീസിന് നിർദ്ദേശം നൽകി. 
സെപ്തംബർ 11 ന് കേസ് പരിഗണിച്ചപ്പോൾ സാക്ഷി വീണ്ടും ഹാജരാവാൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി നടപടി.
2024 മെയ് മാസം സർവീസിൽ നിന്നും വിരമിച്ച പി.പി സദാനന്ദൻ ഗൾഫിൽ ഇപ്പോൾ ജോലി ചെയ്തു വരികയാണ്. ഇതേ തുടർന്നാണ് കേസിൽ ഹാജരാകാൻ കഴിയാത്തതെന്നാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം