കെ എം പി നമ്പീശൻമാസ്റ്റർ പ്രഥമപുരസ്‌കാരം ടി വി രാജേഷിന് സമ്മാനിച്ചു
പിലാത്തറ: ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് ജോയിൻ്റ് സെക്രട്ടറിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ല നേതാവും അധ്യാപക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനുമായിരുന്ന കെ എം പി. നമ്പീശൻ മാസ്റ്റർ പ്രഥമപുരസ്‌കാരം മുൻ എം എൽ എ ടി.വി രാജേഷ് ഏറ്റുവാങ്ങി.
ചുമടുതാങ്ങി ജനകീയ വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിൻ മുൻ നിയമസഭ സ്പീക്കർ എ എൻ ഷംസീർ പുരസ്‌കാരം സമ്മാനിച്ചു.
ഒന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
എ വി മണി പ്രസാദ് സ്വാഗതം പറഞ്ഞു. മാടായി കോ ഓപ്പറേറ്റീവ് ബേങ്ക് പ്രസിഡന്റ് കെ പദ്മനാഭൻ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ, വൈസ് പ്രസിഡന്റ് സി. രത്നവല്ലി, എം വി രാജീവൻ , എം വി രവി, കെ ശിവകുമാർ, വി വി ചന്ദ്രശേഖരൻ, ആർ ഉണ്ണി മാധവൻ, കെ പ്രമോദ്, വി രമേശൻ, കെ സി തമ്പാൻ,എ മാധവൻ, എം വി ചന്ദ്രൻ, കൃഷ്ണൻ നടുവലത്ത്, കെ എം മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു.
കെ രമേശൻ നന്ദി പറഞ്ഞു.
കല്ല്യാശ്ശേരി നിയോജക മണ്‌ഡലം മുൻ എം.എൽ.എയും കല്ല്യാശ്ശേരി മണ്‌ഡലത്തിലെ ലൈബ്രറികൾ ഹൈടെക് വൽക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തുന്നതിനും ലൈബ്രറികളുടെ വ്യാപനത്തിനും നേതൃത്വം കൊടുത്തതിനാണ് ടി.വി. രാജേഷിന് പ്രഥമ പുരസ്‌കാരം നൽകുന്നതിനാണ് തീരുമാനിച്ചത്.
കല്ല്യാശ്ശേരി മണ്‌ഡലത്തിലെ 128 ഗ്രന്ഥശാലകൾ ഹൈടെക് ആക്കുന്നതിന് ഒരു കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണത്തിന് രണ്ട് കോടി ഇരുപത്തി ഒന്ന് ലക്ഷം രൂപ നൽകുകയുണ്ടായി. കേരള നിയമസഭയിൽ ഗ്രന്ഥശാലകൾക്ക് ഫണ്ട് നൽകുന്നതിനും ചെലവഴിക്കുന്നതിനുമു ളള ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു.
സി പി എം സംസ്ഥാന കമ്മിറ്റിയംഗവും, കുളപ്പുറം വായനശാല ഗ്രന്ഥാലയത്തിന്റെ മെമ്പറുമാണ് ടി.വി. രാജേഷ്.
Comments
Post a Comment