കെ പി അനിൽകുമാറിനും ആർ ജെ കൈലാസിനും രവീന്ദ്രൻ കോയിലോടിനും പ്രതിഭാ പ്രദീപിനും കെ കെ കൃഷ്ണൻ സ്മാരക പുരസ്കാരം



കൂത്തുപറമ്പ് : ദീർഘകാലം  മാതൃഭൂമിയുടെ കൂത്തുപറമ്പ് ലേഖകനായിരുന്ന കെ കെ കൃഷ്ണന്റെ സ്മരണാർത്ഥം വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ സഹകരണത്തോടെ 
മീഡിയ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി  നൽകി വരുന്ന കെ കെ കൃഷ്ണൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ദൃശ്യ മാധ്യമ  പ്രവർത്തനത്തിലും അച്ചടി മാധ്യമ പ്രവർത്തനത്തിലും മികവ് പുലർത്തുന്ന രണ്ടു പേർക്കാണ് ഒരു വർഷം പുരസ്കാരങ്ങൾ നൽകാറുള്ളത്.
 2025ലെ അച്ചടി മാധ്യമ പുരസ്കാരം മംഗളം ദിനപത്രത്തിന്റെ മട്ടന്നൂർ ലേഖകൻ കെ പി അനിൽകുമാറിനും ദൃശ്യമാധ്യമ പുരസ്കാരം പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സമഗ്ര ചാനലിന്റെ  ചീഫ് റിപ്പോർട്ടർ ആർ ജെ കൈലാസിനുമാണ്. 
 2026 അച്ചടി മാധ്യമ പുരസ്കാരം മാധ്യമം ദിനപത്രത്തിന്റെ കൂത്തുപറമ്പ് ലേഖകൻ രവീന്ദ്രൻ കോയിലോടിനും ദൃശ്യമാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ന്യൂസ് ചാനലിലെ കണ്ണൂർ ബ്യൂറോയിലെ പ്രത്യേക ലേഖിക പ്രതിഭ പ്രദീപിനുമാണ്.
ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആറിന്  രാവിലെ 10 മണിക്ക് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ. ടി ഒ മോഹനൻ എംഎൽഎ സമ്മാനിക്കുമെന്ന് പുരസ്കാര നിർണയ സമിതി ചെയർമാൻ റഫീക്ക് പാണപുഴയും കൺവീനർ കെ വി ശരത് കൃഷ്ണനും അറിയിച്ചു.
ചടങ്ങിൽ വച്ച് മൂന്ന് പതിറ്റാണ്ടിലധികമായി മാതൃഭൂമിയുടെ ചിറ്റാരിപ്പറമ്പ് ലേഖകനായി പ്രവർത്തിക്കുന്ന കെ സി അനിൽകുമാറിനെയും സായാഹ്നം ന്യൂസ് പ്ലസ് പത്രത്തിന്റെ എഡിറ്റർ പി എം അഷ്റഫിനെയും  ഉപഹാരം നൽകി ആദരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം