കാടാച്ചിറയിൽ മെഗാശുചീകരണം നടത്തി
കാടാച്ചിറ: കടമ്പൂർ ഗ്രാമപഞ്ചായത്തിലെ 'ബീക്കൺ ടൗണായി തെരഞ്ഞെടുക്കപ്പെട്ട കാടാച്ചിറയിൽ ശുചിത്വ പരിപാലനത്തിനായി രൂപീകരിച്ച "ടീം കാടാച്ചിറ"യുടെ നേതൃത്വത്തിലുള്ള മെഗാ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച്ച പുലർച്ചെ ആറ് മണിക്ക് ടൗൺ കേന്ദ്രീകരിച്ച് ശുചീകരണം തുടങ്ങി മണിക്കൂറുകളോളം നീണ്ടുനിന്നു.കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകൾ ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി.
Comments
Post a Comment