പുന്നോൽ പെട്ടിപ്പാലത്ത് കാർ ഇടിച്ച് പരുക്കേറ്റസ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു




തലശേരി: ദേശീയ പാതയിലെപുന്നോൽ പെട്ടിപ്പാലത്ത് കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നോൽ കുറിച്ചിയിൽ ടയർ കട നടത്തുന്ന കിഴക്കേ പാലയാട് വെങ്കിടേശ്വര മില്ലിന് സമീപം വൈഡൂര്യത്തിൽ എൻ. വിനോദാ (56) ണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകിട്ട് 6.45-ഓടെ വീട്ടിലേക്ക് പോകുന്നതിനിടെ തലശേരി ഭാഗത്തുനിന്നും എത്തിയ കാർ വിനോദ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
 .ഇതേ കാറിടിച്ച് മറ്റൊരു ബൈക്ക് യാത്രികനായ ടെലി ആശുപത്രി ജീവനക്കാരൻ ആദർശിന് (35) പരിക്കേറ്റു. ഇയാളെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരേതരായ എം.പി. കുഞ്ഞിരാമൻ നമ്പ്യാരുടെയും പത്മാവതിയുടെയും മകനാണ് മരിച്ച വിനോദ്. ഭാര്യ: ഷീജ. മക്കൾ: വൈഷ്ണവ്, വൈഡൂര്യ. സഹോദരങ്ങൾ: രാജീവൻ, പുഷ്പ, അനിത, പരേതയായ അജിത. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം