ഭർതൃമതിയായ നഴ്സ് തീ കൊളുത്തി മരിച്ചു
ചാലക്കുടി :നഴ്സ് ഭർതൃവീട്ടിൽ ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മീനുവാണ് ആത്മഹത്യ ചെയ്തത്. 37 വയസായിരുന്നു. പാചക ഗ്യാസ് തുറന്നു വിട്ട് തീ കൊളുത്തുകയായിരുന്നു. കിഴക്കിനേടത്ത് ജിബിന്റെ ഭാര്യയാണ് മീനു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം നടന്നത്. ബഹളം കേട്ട് ആളുകൾ എത്തുമ്പോഴേക്കും മീനുവിൻ്റെ ശരീരത്തിലേക്ക് പൂർണമായും തീ പടരുകയായിരുന്നു.
മീനുവിൻ്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മീനുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
Comments
Post a Comment