സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മാഹി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി*




ന്യൂമാഹി :മയക്കുമരുന്ന് കടത്തിയ കേസിൽ സൗദിയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി.   ന്യൂമാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് ഇന്ന് പുലർച്ചെ അഞ്ചിന് നടപ്പിലാക്കിയത്. 
സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം വ്യക്തമാക്കിയത്. 2023ൽ ഒമാനിൽ നിന്നു റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്‌തുക്കളുടെ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്.
43 കിലോ വരുന്ന ലഹരിവസ്ക്കൾ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്നു പിടിച്ചെടുക്കുകയായിരുന്നു. കേസിൽ വിചാരണ കോടതി പ്രൊസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു. 
ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രികോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പിലാക്കിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം