പിണറായി വിജയൻ്റെ പ്രസംഗത്തിൽ ഭീഷണിയുണ്ടെന്ന് പറയുന്ന കുഞ്ഞികൃഷ്ണനെ പോലുള്ളവർക്ക് പിണറായിയെ കാണുമ്പോൾ ഭയക്കുന്നു: ടി ഐ മധുസൂദനൻ


പയ്യന്നൂർ: യുഡിഎഫ് സ്വതന്ത്ര എം എൽ എവി. കുഞ്ഞി കൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം
ടി. ഐ. മധുസൂദനൻ.ഇതുവരെ നിങ്ങൾ കണ്ടത് തോറ്റമാണെന്നും ഇനി കാണാൻ പോകുന്നത് തെയ്യമാണെന്ന് ഓർക്കണമെന്നും ടി. ഐ മധുസൂദനൻ മുന്നറിയിപ്പ് നൽകി.പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കുലർ കമ്യൂണിസ്റ്റായി പല സ്ഥലത്തും നനച്ചിട്ട തുണി പോലെയാണ് പയ്യന്നൂർ എം.എൽ എയുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. 
ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അദ്ദേഹം തനിക്കാഗ്രഹമുള്ള സ്ഥാനം വേണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. 
പിണറായി വിജയൻ്റെ പ്രസംഗത്തിൽ ഭീഷണിയുണ്ടെന്ന് പറയുന്ന കുഞ്ഞികൃഷ്ണനെ പോലുള്ളവർക്ക് പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ല. 
തങ്ങൾക്ക് പയ്യന്നൂരിൽ നിന്ന് നഷ്‌ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കും. 
മണ്ഡലത്തിലെ ഓരോ വീട്ടിലും കയറി യിറങ്ങി അഭിപ്രായം സ്വരൂപിച്ച് തിരുത്തൽ വരുത്തും. 
പയ്യന്നൂരിൻ്റെ സവിശേഷ പ്രാധാന്യം വിലയിരുത്തിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ടി. ഐ. മധുസൂദനൻ പറഞ്ഞു. 
പാർട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേല നേരത്തെ മനസിലാക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി നിർണയത്തിൽ പുനപരി. പരിശോധന നടത്തുമായിരുന്നു.
പാർട്ടിക്കുള്ളിൽ നിന്ന് കുഞ്ഞികൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ചിലരെ സ്വാധീനിച്ചു.
പയ്യന്നുർ നഗരസഭാ ചെയർമാൻസരിൻ ശശി, അഡ്വ പി. സന്തോഷ്,  കെ.കെ.ഗംഗാധരൻ, എം രാഘവൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം