ബംഗ്ളൂരുവിൽ വാഹനമിടിച്ച്കാപ്പാട് സ്വദേശിയായ യുവാവ് മരിച്ചു
ചക്കരക്കൽ : ബംഗളൂരുവിൽ വാഹനമിടിച്ച് കാപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. കാപ്പാട് സി.പി സ്‌റ്റോർ അരക്കിണർ ഗോവിന്ദനിലയത്തിൽ മഹേഷിന്റെ മകൻ ഒ.എം അഭിഷേകാ (22) ണ് മരിച്ചത്.
ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments
Post a Comment