ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യം, അന്വേഷണം പിണറായി വിജയനെതിരെ കൊണ്ടുവരാനും മുഹമ്മദ്‌ റിയാസിനെ പ്രതിയാക്കാനുമുള്ള ശ്രമം’: ഇ ഡി ഡിജിപിക്ക് കത്ത് നൽകിയ സംഭവത്തിൽ എം വി ​ഗോവിന്ദൻ മാസ്റ്റർ

.
തിരു:ഇ ഡി, ഡിജിപിക്ക് കത്ത് നൽകിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ​ഇ ഡിയുടെ നീക്കത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. അന്വേഷണം പിണറായി വിജയനെതിരെ കൊണ്ടുവരാനും മുഹമ്മദ്‌ റിയാസിനെ പ്രതിയാക്കാനുമാണ് ശ്രമമെന്നും ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
എസ് എഫ് ഐ ഒ അന്വേഷണം നടന്നപ്പോൾ തന്നെ, അന്വേഷണം പോകുന്ന വഴി പാർട്ടി വിലയിരുത്തിയിരുന്നതായി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കരാർ പ്രകാരമാണ് ടി വീണ പണം കൈപറ്റിയതെന്നും മനസിലായതാണ്. നികുതി കൃത്യമായി അടച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. എസ് എഫ് ഐ ഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കേസ് എടുത്തത്. പക്ഷേ, അതിൽ പ്രതി ചേർത്ത മറ്റു ഉള്ളവരെ പറ്റി അന്വേഷണം നടത്തിയിട്ടില്ല. അതിന്റെ പിന്നിൽ പ്രത്യേക രാഷ്ട്രിയ ലക്ഷ്യം മാത്രമാണ്. സി എം ആർ എൽ എക്സാലോജിക് കമ്പനിക്ക് പണം നൽകിയത് അഴിമതി നിരോധനനിയമത്തിനു മുന്നിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം