കെ കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ കണ്ണൂരിൽസർവകക്ഷി അനുശോചനയോഗം നടത്തി



കണ്ണൂർ: ബിജെപി നേതാവും ജന്മഭൂമി റസിഡൻ്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ്റെ വേർപാടിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ സർവകക്ഷി അനുശോചന യോഗം നടന്നു.
ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന മാധ്യമ -  രാഷ്ട്രീയ നിരീക്ഷകനായിരുന്നു കെ കുഞ്ഞിക്കണ്ണൻ എന്ന് അധ്യക്ഷഭാഷണത്തിൽ കെ കെ വിനോദ്കുമാർ പറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമെന്യ എല്ലാവരെയും ചേർത്തുപിടിച്ച് മാതൃകാപരമായ മാധ്യമ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും നടത്തിയ വ്യക്തിത്വമായിരുന്നു കെ കുഞ്ഞിക്കണ്ണനെന്ന് കണ്ണൂരിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കെ.വി. സുമേഷ് എം എൽ എ ,
പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് 
സി സുനിൽ കുമാർ ,
മലയാള മനോരമ മുൻ റസിഡൻ്റ് എഡിറ്റർ പി. ഗോപി , ഗണേഷ് മോഹൻ ജന്മഭൂമി ,
കണ്ണൂർ മുൻ മേയർ 
മുസ്‌ലിഹ് മഠത്തിൽ
വിവിധ കക്ഷി നേതാക്കളായ
സി.പി സന്തോഷ്,
രാഹുൽ കായക്കൂൽ,   
കെ വി ജയരാജൻ മാസ്റ്റർ ,
യു.ടി ജയന്തൻ, കെ പ്രഭാകരൻ, പി. കെ ശ്രീകുമാർ
തുടങ്ങിയവർ പ്രസംഗിച്ചു.
ടി.സി മനോജ് സ്വാഗതം പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം