സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ലത്രേ, താലിബാൻ പിടിയിൽ നിന്നും തടിയൂരി ബ്ളോഗർ അരുണിമ



.
കാബൂൾ:താലിബാൻ്റെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിത. അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ്അരുണിമയെ ഇവർ പിടികൂടിയത്. അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ കടന്നതിന് പിന്നാലെയാണ് പിടിയിലായത്. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു. സ്ത്രീയായതിനാഈ രാജ്യത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്നും ഇതാണ് പ്രശ്നമായതെന്നുമാണ് ഇവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. പിടികൂടിയതിന് പിന്നാലെ അരുണിമ സോഷ്യൽ മീഡിയയിലുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.
തീവ്രമായ മാനസികസമ്മർദ്ദത്തിനൊടുവിൽ, ഒരു ലോറിയിൽ ലിഫ്റ്റ് അടിച്ചാണ് വൈകുന്നേരം 7 മണിയോടെ ഇരുട്ടിൽ അരുണിമ ബംയാനിൽ എത്തിയത്. രാത്രികാലങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത രാജ്യമായതിനാൽ, വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ തന്നെ ആളുകൾ ചുറ്റും കൂടി പാസ്‌പോർട്ടും വിസയും പരിശോധിച്ചു. താമസിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടുപിടിക്കുമെന്ന് പറഞ്ഞെങ്കിലും അവർ അരുണിമയെ തനിച്ചുവിടാൻ തയ്യാറായില്ല, തുടർന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെത്തി അരുണിമയെ കാറിൽ കയറ്റിക്കൊണ്ടുപോയി.
ആദ്യം പോയ ഹോട്ടലിൽ ഉയർന്ന തുക ചോദിച്ചതിനാൽ, കൈയിലുള്ള ടെന്റ് അടിക്കാൻ സൗകര്യം ചോദിച്ചെങ്കിലും കടുത്ത തണുപ്പ് കാരണം ആ വ്യക്തി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ഒരു ഒഴിവ് മുറി നൽകി. അവിടെ ഹാളിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ രണ്ടുപേർ എത്തി ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി ചോദ്യം ചെയ്യുകയും യാത്രാ പെർമിറ്റ് ചോദിക്കുകയും ചെയ്തു. നാട്ടിലെയും വിദേശത്തെയും സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുമതിയില്ലാത്ത കടുത്ത നിയമമാണ് അവിടെയുള്ളത്.
നേരത്തെ ജലാലാബാദിൽ വച്ച് പുരുഷനോ ഗൈഡോ കൂടെയില്ലാത്തതിനാൽ അരുണിമയ്ക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ദിവസം കാബൂളിൽ നിന്ന ശേഷമാണ് യാത്ര പുനരാരംഭിച്ചതും വഴിയിലുടനീളം ചെക്ക് പോസ്റ്റുകളിൽ തടയപ്പെട്ടതും. യാത്ര തടയാതിരിക്കാൻ ജർമ്മനിയിൽ നിന്നുള്ള ഒരു പുരുഷ സുഹൃത്ത് ഉടൻ വരുമെന്ന് അരുണിമ കള്ളം പറഞ്ഞെങ്കിലും, കഴിഞ്ഞ മാസം 27 മുതൽ ഒറ്റയ്ക്കാണ് യാത്രയെന്ന് വിസ പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തി നിയമലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

സ്ത്രീയായതിനാലാണ് തനിക്ക് ഈ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതെന്നും, ആൺസുഹൃത്തുക്കൾ ഒറ്റയ്ക്കും പെൺസുഹൃത്തുക്കൾ ഗൈഡിനൊപ്പവും അവിടെ പ്രയാസങ്ങളില്ലാതെ യാത്ര ചെയ്തിട്ടുണ്ടെന്നും അരുണിമ വ്യക്തമാക്കി. ഇനി ഉസ്‌ബെക്കിസ്ഥാൻ അതിർത്തി വരെ 500 കിലോമീറ്റർ ചെക്ക് പോസ്റ്റുകളിലൂടെ ഭയത്തോടെ യാത്ര ചെയ്യേണ്ടതുണ്ട്. ഭയം കാരണം ശരീരം വിറയ്ക്കുന്നതും പാനിക് ആയതും മാറിയിട്ടില്ലാത്തതിനാൽ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സാധിക്കുന്നില്ലെങ്കിലും, പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് തന്റെ യാത്രകൾ തുടരുമെന്ന് അരുണിമ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം