ഗ്രന്ഥശാല ദിനത്തിൽ ജനു ആയിച്ചാങ്കണ്ടിയെ ആദരിച്ചു
കണ്ണൂർ: ഗ്രന്ഥശാലാദിനത്തിന്റെ ഭാഗമായി തയ്യിൽ പണ്ഡിറ്റ് വാമൻ സ്മാരക വായനശാല വാർദ്ധാ മോഡൽ യുപി സ്കൂളിൽ, കലാഭവൻ മണി അവാർഡ് ജേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായ ജനു ആയിച്ചാൻകണ്ടിയെ ആദരിച്ചു. വിവിധ മത്സര വിജയി കൾക്ക് പ്രധാന അധ്യാപിക കെ.ഷിൽന സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡണ്ട് സി.ചന്ദ്രശേഖരൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശൻ, എൻ. സിംന, വായനശാല സിക്രട്ടറി പി.വി. ജയൻ എന്നിവർ സംസാരിച്ചു.
മരക്കാർകണ്ടി: മരക്കാർകണ്ടി യുവജന വായനശാലയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തൽ, അംഗത്വം ചേർക്കൽ, പുസ്തകപരിചയം, പ്രവർത്തക കൂട്ടായ്മ എന്നിവ നടന്നു.ഇ കെ സിറാജ് ഉദ്ഘാടനം ചെയ്തു ടിവി ഹമീദ് അധ്യക്ഷയായി
Comments
Post a Comment