വിശ്വകർമ്മ ദിനാഘോഷം :കലാ സാഹിത്യ മത്സരങ്ങൾ നടത്തി




കണ്ണൂർ:വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി വി.എസ്.എസ് കണ്ണൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. 
ചൊവ്വ ധർമ്മസമാജം യു.പി സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിൽ  നിരവധി പേർ പങ്കെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല വിതരണം ചെയ്തു.
ചിത്രരചന, ആംഗ്യപ്പാട്ട്, ലളിത ഗാനം, കരോക്കെ സിനിമാ ഗാനം, മോണോ ആക്ട്, മിമിക്രി, തിരുവാതിരക്കളി, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ബലൂൺ പെറുക്കൽ, സംഘഗാനം, കഥ പറയൽ, ക്വിസ്സ്, മ്യൂസിക്കൽ ചെയർ, മിഠായി പെറുക്കൽ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ 
നടത്തി.
വി.എസ്.എസ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ ഇരിട്ടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഉത്തര മേഖലാ സെക്രട്ടറി പദ്മനാഭൻ പിണറായി ഉത്ഘാടനം ചെയ്തു.
വി.എസ്.എസ് താലൂക്ക് പ്രസിഡന്റ് ശ്രീകുമാർ പുഴാതി അദ്ധ്യക്ഷത വഹിച്ചു.
അനീഷ് കാപ്പാട്, എം.വി. ലക്ഷ്മണൻ, വി.പി സോമൻ, പങ്കജവല്ലി, റജില, രേഖ ജയരാജൻ, ഷീജ ചന്ദ്രൻ, സദാനന്ദൻ കടമ്പൂർ, സിന്ധു അരവിന്ദൻ സഞ്ജീവൻ കടമ്പൂർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം