സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും




കോഴിക്കോട് :സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ജില്ലാ കമ്മിറ്റി ഓഫീസിലെ എകെജി ഓഡിറ്റോറിയത്തിൻ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുക. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കൾ, വർഗ്ഗ ബഹുജന സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിങ്ങനെ 307 പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക.
ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം നിർവഹിക്കും. സമാപന ദിവസമായ 15 ന് വൈകിട്ട് ബഹുജന റാലി കോഴിക്കോട് ബീച്ചിൽ നടക്കും. ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐഎം നേതാവ് എ വിജയരാഘവൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും.
പുതിയ കാലത്ത് പാർട്ടിയുടെ പ്രവർത്തനം ഏതുവിധത്തിൽ ശക്തിപ്പെടുത്താം, ദ‍ൗർബല്യങ്ങൾ എങ്ങനെ പരിഹരിക്കാം എന്നിവ യോ​ഗത്തിൽ ചർച്ചാവിഷയമാകും. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്‌ മുന്നോടിയായി ലോക്കൽ കുടുംബസംഗമങ്ങൾ, പൊതുയോഗങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം