കേരളം ചുട്ടുപൊള്ളാൻ കാരണമെന്ത് ? എല്ലാത്തിനും കാരണം എൽനിനോ പ്രതിഭാസമോ?
.
കണ്ണൂർ:കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോൾ കേരളം നേരിടുന്ന വലിയ പ്രതിസന്ധി. മഴ കുറയാനും ഒപ്പം ചൂടു കൂടാനും പ്രധാന കാരണം എൽനിനോ എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. തുലാവർഷവും ദുർബലമാകാനുള്ള സാധ്യതയും ആശങ്ക വർധിപ്പിക്കുന്നു.
സമുദ്രോപരിതല താപനില അസാധാരണമായി വർധിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ഇതാണ് കേരളത്തിൽ മൺസൂണിനെ ദുർബലമാക്കുകയും ഒപ്പം ചൂടിന്റെ തീവ്രത കൂടാനും കാരണമായത്. വരുംമാസങ്ങളിൽ താപനിലയിലെ വർധന പതിവിലും ഉയരാനും സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞ് സെപ്റ്റംബർ മൂന്നാം വാരം മുതൽ മൺസൂൺ പിൻവാങ്ങിയേക്കും എന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.എം.ജി. മനോജ് പറഞ്ഞു.
തുലാവർഷമാണ് ഇനിയുള്ള ഏക പ്രതീക്ഷഎങ്കിലും എൽനിനോ പ്രതിഭാസം അതും ദുർബലമാക്കും എന്ന ആശങ്കയുണ്ട്. മാസങ്ങളോളം തുടരുന്ന പ്രതിഭാസമാണ് എൽനിനോ എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ നവംബർ – ഡിസംബർ മാസങ്ങളിൽ ചൂടു കൂടിയേക്കും. എൽനിനോ കാരണം 26 ശതമാനംമഴയുടെ കുറവാണ് കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുന്നത് കേരളത്തിന് അനുകൂലമാകും എന്നതാണ് ഇനിയുള്ള പ്രതീക്ഷ.
Comments
Post a Comment